mehandi banner desktop
Chavakkad online

കേരള നല്ല ജീവനം സൈക്കിൾ യാത്രക്ക് ചാവക്കാട് നഗരസഭയും കടപ്പുറം ഗ്രാമപഞ്ചായത്തും സ്വീകരണം നൽകി

Ft

കടപ്പുറം : നല്ല ജീവന പ്രസ്ഥാനം സൈക്കിൾ യാത്രക്ക് ചാവക്കാട് നഗരസഭയും കടപ്പുറം ഗ്രാമപഞ്ചായത്തും സ്വീകരണം നൽകി. തിരൂർ പ്രകൃതി ഗ്രാമവുമായി സഹകരിച്ച് നല്ല ജീവന പ്രസ്ഥാനം നടത്തുന്ന പതിനെട്ടാമത് സൈക്കിൾ യാത്രയാണ് ഇന്ന് രാവിലെ ഏഴര മണിയോടെ കടപ്പുറം ഗ്രാമപഞ്ചായത്ത്‌ ഓഫീസ് അംഗണത്തിൽ എത്തിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെയുള്ള സംഘത്തെ ഗ്രാമ  പഞ്ചായത്ത്‌ അംഗങ്ങൾ സ്വീകരിച്ചു.

Jan oushadi

സ്വീകരണ യോഗം കടപ്പുറം പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് കാഞ്ചന മൂക്കൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് നാസിഫ്, എ വി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ഡോ ജെന്നി കളത്തിൽ, തമ്പി കളത്തിൽ എന്നിവർ വിശിഷ്ടാതിഥികളായി.

ചൊവ്വാഴച്ച തിരുരിൽ നിന്നും പുറപ്പെട്ട സൈക്കിൾ യാത്ര ഇന്നലെ ഗുരുവായൂരിൽ എത്തി. ഇന്ന് രാവിലെ ആറുമണിക്ക് ഗുരുവായൂരിൽ നിന്നും യാത്ര തുടർന്ന സംഘത്തിന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ ചാവക്കാട് നഗരസഭ സ്വീകരണം ഒരുക്കി. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ, ചെയർപേഴ്സൻ ഷീജാ പ്രശാന്ത്, കൗൺസിലർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

യാത്രാ സംഘത്തിന് കടപ്പുറം പഞ്ചായത്തിൽ പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു. ഇന്ന് കൊടുങ്ങല്ലൂർ തങ്ങുന്ന ഡോ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സൈക്കിൾ യാത്രാ സംഘം നാളെ വൈകുന്നേരം തൃശൂരിൽ എത്തും. ശനിയാഴ്ച പട്ടാമ്പിയിൽ എത്തി ഞായറാഴ്ച്ച രാവിലെ തിരൂരിലേക്ക് യാത്രയാകും.

Comments are closed.