Header

കേന്ദ്ര അവഗണനക്കെതിരെ മനുഷ്യ ചങ്ങല – ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ചാവക്കാട് നിന്നും 500 പേരെ പങ്കെടുപ്പിക്കും

ചാവക്കാട് : കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ  ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ഓട്ടോ &ലൈറ്റ് മോട്ടോർഡ്രൈവേഴ്സ് യുണിയൻ സി ഐ ടി യു ചാവക്കാട് ഏരിയ കമ്മിറ്റി 500 പേരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ഏരിയ പ്രസിഡന്റ് കെ കെ മുബാറക് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി എസ് ദാസൻ, വി പി അബു, പി എ രാധാകൃഷ്ണൻ, കെ എൻ മനോജ്‌, എ വി ജാഫർ, എൻ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ കൺവെൻഷൻ  18 നു രാവിലെ 9.30 നു ഹോച്മിൻ മന്ദിരത്തിൽ വെച്ച് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും.

thahani steels

Comments are closed.