mehandi new

ചാവക്കാട് നഗരസഭ നികുതി വർദ്ധന തീരുമാനമായി – 600 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകൾക്ക് നികുതി ഒഴിവാക്കി നൽകും

fairy tale

ചാവക്കാട് : ഇന്ന് നടന്ന ചാവക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തിൽ സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വർദ്ധിച്ച നികുതി നിരക്കുകളിൽ തീരുമാനമായി.
നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗൺസിൽ യോഗത്തിൽ വസ്തു നികുതി നിരക്കുകളുടെ പുനർനിർണയത്തിന് അംഗീകാരമായി.

planet fashion

60 ച. മീ വിസ്തീര്‍ണ്ണം വരെയുള്ളതും കെട്ടിട ഉടമ താമസിക്കുന്നതുമായ വാസഗൃഹങ്ങള്‍ക്ക് കെട്ടിട ഉടമയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വസ്തു നികുതി ഒഴിവാക്കി നല്‍കും. മേഖല തരം തിരിക്കൽ നിലവിൽ തുടർന്ന് വരുന്നത് പോലെ മൂന്ന് മേഖലകളായി തന്നെ നിലനിർത്താൻ തീരുമാനിച്ചു.

ചാവക്കാട് നഗരസഭയിലെ വസ്തു നികുതി നിരക്കുകള്‍ ഒരു ചതുരശ്ര മീറ്റര്‍ (10.764 സ്ക്വയർ ഫീറ്റ് ) തറ വിസ്തീര്‍ണ്ണത്തിനോ എണ്ണത്തിനോ സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ താഴെ പറയും പ്രകാരം പുനര്‍നിര്‍ണ്ണയിക്കുന്നതിന് തീരുമാനിച്ചു.

  1. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങള്‍, ഹോം സ്റ്റേ (ഉടമസ്ഥന്‍ താമസിക്കുന്നതും ഒന്നോ അതിലധികമോ മുറികള്‍ വിനോദ സഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതുമായ പാര്‍പ്പിടങ്ങള്‍)- 300ച.മീ വരെയുള്ളവ – 12 രൂപ
  2. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങള്‍, ഹോം സ്റ്റേ (ഉടമസ്ഥന്‍ താമസിക്കുന്നതും ഒന്നോ അതിലധികമോ മുറികള്‍ വിനോദ സഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതുമായ പാര്‍പ്പിടങ്ങള്‍)- 300ച.മീറ്ററിന് മുകളിലുള്ളവ – 15 രൂപ
  3. സ്വകാര്യ ഹോസ്റ്റല്‍ -60 രൂപ
  4. റിസോര്‍ട്ട് – 95 രൂപ
  5. ലോഡ്ജ്, ഹോട്ടല്‍, മറ്റ് പ്രത്യേക പാര്‍പ്പിട ആവശ്യത്തിനുള്ളവ – 300 ച.മീറ്റര്‍ വരെയുള്ളവക്ക് – 60 രൂപ
  6. ലോഡ്ജ്, ഹോട്ടല്‍, മറ്റ് പ്രത്യേക പാര്‍പ്പിട ആവശ്യത്തിനുള്ളവ – 300 ച.മീറ്റര്‍ മുകളിലുള്ളവ – 70 രൂപ
  7. പരമ്പരാഗത വ്യവസായ യൂണിറ്റുകള്‍(കൈത്തറി ഷെഡ്, കയര്‍ പിരി ഷെഡ്, കശുവണ്ടി ഫാക്ടറി ഷെഡ്, മത്സ്യ സംസ്ക്കരണ ഷെഡ്, കരകൗശല നിര്‍മ്മാണ ഷെഡ് , കൈത്തൊഴില്‍ ഷെഡ് തുടങ്ങിയവ ഉള്‍പ്പെടെ) – 10 രൂപ
  8. കോഴി വളര്‍ത്തല്‍ ഷെഡ്, ലൈവ് സ്റ്റോക്ക് ഷെഡ്, പട്ടുനൂല്‍ ഷെഡ്, സ്റ്റോറേജ് ഷെഡ് – 12 രൂപ
  9. ഇഷ്ടിക ചൂള, തടിമില്‍ – 30 രൂപ
  10. എം.എസ്.എം.ഇ ആക്ട് 2006 പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യസായ യൂണിറ്റുകളുടെ കെട്ടിടങ്ങള്‍
    എ. മൈക്രോ സെക്റ്റര്‍ -15 രൂപ
    ബി. സ്മോള്‍ സെക്ടര്‍ – 15 രൂപ
    ഗസി. മീഡിയം സെക്ടര്‍ – 27 രൂപ
  11. ഇതര വ്യവസായ ആവശ്യത്തിനുള്ളവ – 60 രൂപ
  12. വിദ്യാഭ്യാസ ആവശ്യത്തിനുള്ളവ ( വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ കോമ്പൗണ്ടില്‍ വരുന്നതും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നതുമായ ഓഡിറ്റോറിയം, കാന്‍റീന്‍ തുടങ്ങിയ ഉള്‍പ്പെടെ) – 15 രൂപ
  13. ആശുപത്രി – 30 രൂപ
  14. അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ – 40 രൂപ
  15. മൊബൈല്‍ ടെലിഫോണ്‍ ടവര്‍ -700 രൂപ
  16. ടെലി കമ്മ്യൂണിക്കേഷന്‍ പോളുകള്‍ (ഓരോന്നിന്) – 600 രൂപ
  17. വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നവ

100 ച.മീ വരെയുള്ളവ – 60 രൂപ
100 ച.മീ മുകളില്‍ 500 ച.മീ വരെയുള്ളവ – 80 രൂപ
500 ച.മീ മുകളില്‍ ഉള്ളവ – 100 രൂപ
മാളുകള്‍ – 140 രൂപ

സ്വതന്ത്രമായി നില്‍ക്കുന്നതും മാറ്റി സ്ഥാപിക്കാനാകുന്നതുമായ ബങ്കുകള്‍, പെട്ടിക്കടകള്‍ -10 രൂപ

  1. അസംബ്ലി ബില്‍ഡിംഗ് (കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഓഡിറ്റോറിയം, സിനിമാ തിയേറ്റര്‍, കല്ല്യാണ മണ്ഡപം തുടങ്ങിയ ഉള്‍പ്പെടെ) – 50 രൂപ
  2. ഓഫീസ് കെട്ടിടങ്ങള്‍
    സര്‍ക്കാര്‍ ഓഫീസുകള്‍ -15 രൂപ
    മറ്റ് ഓഫീസ് കെട്ടിടങ്ങള്‍ – 60 രൂപ
  3. ഗോഡൗണ്‍ ഉള്‍പ്പെടെയുള്ള സ്റ്റോറേജ് കെട്ടിടങ്ങള്‍

500 ച.മീ വരെയുള്ളവ – 60 രൂപ

500 ച.മീ മുകളിലുള്ളവ – 90 രൂപ

  1. സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യങ്ങള്‍, ടര്‍ഫുകള്‍
    ഫീസ് നല്‍കി പൊതു ജനങ്ങള്‍ക്ക് പ്രവേശിക്കാവുന്നവ/ വാണിജ്യ സ്വഭാവത്തോടു കൂടിയവ – 40 രൂപ
  2. ആയുര്‍വേദ സുഖ ചികിത്സാ കേന്ദ്രങ്ങള്‍ – 190 രൂപ
Ma care dec ad

Comments are closed.