mehandi new

കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ആശ്രിതർക്ക് ചാവക്കാട് നഗരസഭയുടെ ധനസഹായം

fairy tale

ചാവക്കാട് : നഗരസഭാ പരിധിയിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും കുടുംബത്തിലെ വരുമാനദായകരു മായിട്ടുള്ള കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം കൈമാറി. ചെയർമാന്റെ റിലീഫ് ഫണ്ടിൽനിന്ന് പതിനായിരം രൂപ വീതമാണ് വിതരണം ചെയ്തത്.

ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടമെന്നോണം ആറു കുടുംബങ്ങൾക്കാണ് ധനസഹായം നൽകിയത്. കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തിൽ ധനസഹായം വിതരണം ചെയ്യുന്നത്.

ധനസഹായത്തിനായി കൂടുതൽ അപേക്ഷകൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചെയർമാൻസ് റിലീഫ് ഫണ്ടിലേക്ക് കൂടുതൽ ആളുകൾ തങ്ങളാലാവും വിധം ധനസഹായം നൽകണമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്‌ അഭ്യർത്ഥിച്ചു.

ചെയർമാൻസ് റിലീഫ് ഫണ്ടിൽനിന്നും അത്യാഹിതങ്ങൾക്കും മാറാ രോഗങ്ങളും മറ്റും ധനസഹായം നൽകി വന്നിരുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ മരണ നിരക്ക് ഉയർന്ന സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി മാനദണ്ഡങ്ങൾക്ക് വിധേയമായി ആശ്രിതർക്ക് പതിനായിരം രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചിരുന്നു.

നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാഹിന സലിം സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പ്രസന്ന രണദിവെ, മുഹമ്മദ് അൻവർ എ. വി, കൗൺസിലർമാരായ എം.ആർ രാധാകൃഷ്ണൻ, ഫൈസൽ കാനാംമ്പുള്ളി എന്നിവർ ആശംസകൾ അറിയിച്ചു.

നഗരസഭാ സെക്രട്ടറി കെ.ബി.വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബുഷറ ലത്തീഫ് നന്ദി പറഞ്ഞു.

Royal footwear

Comments are closed.