mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

Ft

ചാവക്കാട്: 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിലെ എസ്. സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് അധ്യക്ഷത വഹിച്ചു.
പദ്ധതി പ്രകാരം 425000/- രൂപ വകയിരുത്തി സർക്കാർ അഫിലിയേഷനുള്ള കോളേജുകളിൽ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന പത്ത് വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്.

Jan oushadi

നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാഹിന സലിം സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. എസ്. അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, കൗൺസിലർ എം. ആർ. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
മെമ്പർ സെക്രട്ടറി ലളിത സി. എൻ പദ്ധതി വിശദീകരണം നടത്തി. നഗരസഭ കൗൺസിലർമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഉൾപ്പെടെ നിരവധിപേർ സംബന്ധിച്ചു. നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ നന്ദി പറഞ്ഞു.

Comments are closed.