mehandi new

ചാവക്കാട് നഗരസഭയുടെ ക്ഷീര കർഷകർക്കുള്ള കറവപ്പശു കാലിത്തീറ്റ വിതരണം ആരംഭിച്ചു

fairy tale

ചാവക്കാട് : 2022-23 വർഷത്തെ ചാവക്കാട് നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശു കാലിത്തീറ്റ വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
30 ക്ഷീര കർഷകർക്ക് 50 കിലോഗ്രാം വീതമുള്ള രണ്ട് ചാക്ക് കറവപ്പശു കാലിത്തീറ്റ കേരള ഫീഡ്സ് കമ്പനിയിൽ നിന്നും 50% സബ്സിഡിയിൽ എട്ടുമാസത്തോളം വിതരണം ചെയ്യുന്നതാണ് പദ്ധതി.
പദ്ധതിക്കായി 2,98,000 രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്.

planet fashion

നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്ക് അധ്യക്ഷതവഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ എന്നിവർ ആശംസകൾ അറിയിച്ചു. വാർഡ് കൗൺസിലർ മാരായ എം.ആർ രാധാകൃഷ്ണൻ, ഉമ്മു റഹ്മത്ത്, മഞ്ജു സുഷിൽ, ഫൈസൽ കാനാമ്പുള്ളി, രഞ്ജിത്ത് കുമാർ, എം ബി പ്രമീള, ഗിരിജ പ്രസാദ്, കെ. വി ഷാനവാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ജി. ശർമിള പദ്ധതി വിശദീകരിച്ചു.

Jan oushadi muthuvatur

Comments are closed.