ചാവക്കാട് നഗരസഭ ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു

ചാവക്കാട് : സ്വച്ച് അമൃത് മഹോത്സവ് ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ സുന്ദര നഗരം കെട്ടിപ്പടുക്കുന്നതിനുവേണ്ടി ചന്തമുള്ള ചാവക്കാട് ടീമിന്റെ പ്രചരണാർത്ഥം ചാവക്കാട് നഗരസഭയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ഗുരുവായൂർ എം.എൽ.എ എൻ. കെ. അക്ബർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബുഷറ ലത്തീഫ്, വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അദ്ധ്യക്ഷ പ്രസന്ന രണദിവെ, കൗൺസിലർമാരായ പി കെ രാധാകൃഷ്ണൻ, അക്ബർ കോനേത്ത്, ആർ. എം. ഉമ്മർ എന്നിവർ സന്നിഹിതരായിരുന്നു. ചാവക്കാട് നഗരസഭ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി പുത്തൻകടപ്പുറം ബീച്ചിൽ അവസാനിച്ചു.

Comments are closed.