ചാവക്കാട് നഗരസഭ ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : നഗരസഭയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രാവിലെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പൂക്കളമത്സരവും വൈകീട്ട് കലാ മത്സരങ്ങളും ഓണക്കളികളും നടത്തി.

മത്സരവിജയികൾക്ക് ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ. കെ. മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, പി. എസ് അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം. ആർ രാധാകൃഷ്ണൻ, കെ. വി സത്താർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഉച്ചക്ക് വിപുലമായ ഓണസദ്യയും സംഘടിപ്പിച്ചു. ഓണസദ്യയിൽ ഗുരുവായൂർ എം.എൽ.എ എൻ. കെ അക്ബർ, ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ നിരവധിയാളുകൾ സംബന്ധിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.