mehandi new

വിജ്ഞാന കേരളം – ജോബ് ഫെയറിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ചാവക്കാട് നഗരസഭ

fairy tale

ചാവക്കാട് : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെർച്വൽ ജോബ് ഫെയറിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ചാവക്കാട് നഗരസഭ.  ജോബ് ഫെയറിലൂടെ 11 പേർക്ക് ജോലി ലഭിച്ചു.  ഉദ്യോഗാർത്ഥികളെയും അവർക്ക് തൊഴിൽ നൽകിയ സ്ഥാപനങ്ങളെയും ആദരിച്ചു. 

planet fashion

 ഏപ്രിൽ 26 ന് തൃശ്ശൂരിൽ നടക്കുന്ന മെഗാ തൊഴിൽ മേളയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി നഗരസഭ അറിയിച്ചു. ഇതിന്റെ ഭാഗമായി 30-ൽ പരം രജിസ്ട്രേഷൻ ക്യാമ്പുകളും,  പത്തോളം ഇന്റർവ്യൂ ഓറിയന്റേഷൻ ക്ലാസ്സുകളും, മോക്ക് ഇന്റർവ്യൂ പരിശീലനങ്ങളും വിജയകരമായി പൂർത്തിയാക്കി. മുതുവട്ടൂർ  ബാലാമണി സ്മാരക  മന്ദിരത്തിലെ ജോബ് സ്റ്റേഷൻ രാപ്പകൽ ഭേദമില്ലാതെ ഉദ്യോഗാർത്ഥികൾക്കായി സജീവമായി പ്രവർത്തിച്ചു.

തൃശ്ശൂരിലെ തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി ചാവക്കാട് നഗരസഭയിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണിക്ക് പുറപ്പെടുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം ഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിക്കും.  തൊഴിൽ മേളയിൽ ചാവക്കാട് നിന്നും 200-ൽ പരം ഉദ്യോഗാർത്ഥികൾ പങ്കെടുക്കും.

Macare 25 mar

Comments are closed.