mehandi new

ചാവക്കാട് നഗരസഭ കളിസ്ഥലം കല്ലിടൽ പ്രഹസനം – ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കും

fairy tale

ചാവക്കാട് : നഗരസഭാ ശനിയാഴ്ച നിർമാണോദ്‌ഘാടനം എന്ന പേരിൽ നടക്കുന്ന  കളിസ്ഥലം കല്ലിടൽ പ്രഹസനമാണെന്ന് യുഡിഎഫ് നഗരസഭ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. പ്രഹസന ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കുമെന്ന് ചാവക്കാട് നഗരസഭ പാർലമെന്ററി യു ഡി എഫ് നേതാവ് കെ വി സത്താർ. നഗരസഭാ മാലിന്യം കുഴിച്ചു മൂടിയിരുന്ന സ്ഥലത്താണ് പ്രഹസനമായി  കളി സ്ഥലം നിർമ്മിക്കുന്നത്.  പത്തൊൻപതര വർഷം അധികാരത്തിൽ ഇരുന്നിട്ടും കാലവർഷം ശക്തി പ്രാപിച്ച സമയത്താണ് കളിസ്ഥലം നിർമാണവുമായി  ഭരണ സമിതി രംഗത്ത് വന്നിട്ടുള്ളത്. 

planet fashion

നിലവിലെ കൗൺസിലിന്റെ കാലാവധി അവസാനിക്കാറായപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കളികളാണ് കളിസ്ഥലത്തിന്റെ പേരിൽ  മന്ത്രിയെയും പരിവാരങ്ങളെയും കൊണ്ടുവന്ന് നടത്തുന്നതെന്ന് യു ഡി എഫ് കൗൺസിലർമാരായ കെ.വി സത്താർ, ഫൈസൽ കാനാമ്പുള്ളി,  ഷാഹിദമുഹമ്മദ്,  പി കെ കബീർ,  സുപ്രിയരമേന്ദ്രൻ എന്നിവർ പറഞ്ഞു. തിരുവത്ര പരപ്പിൽ താഴത്തുള്ള നിർദിഷ്ട കളിസ്ഥലം സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൗൺസിലർമാർ. നാട്ടുകാരായ രാജൻ പനക്കൽ, കാളീടകത്ത് ബാബു എന്നിവരും സന്നിഹിതരായിരുന്നു.

Macare 25 mar

Comments are closed.