mehandi new

മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ മെൻസ് ഫിസിക് കാറ്റഗറി ഫസ്റ്റ് റണ്ണർ അപ് ആയി ചാവക്കാട്ടുകാരൻ

fairy tale

ചാവക്കാട് : ബീഹാറിലെ പാട്നയിൽ 25, 26 തിയ്യതികളിലായി നടന്ന ദേശീയ ശരീര സൗന്ദര്യമത്സരത്തിൽ മെൻസ് ഫിസിക് വിഭാഗത്തിൽ കേരളത്തിന്‌ വേണ്ടി ചാവക്കാട് അവിയൂർ സ്വദേശി സുഹൈൽ ബഷീർ(റിച്ചു ) ഫസ്റ്റ് റണ്ണർ അപ് ആയി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത 28 പേരിൽ കേരളത്തിനുവേണ്ടി മത്സരിച്ച ഏക വ്യക്തിയാണ് അവിയൂർ സ്വദേശി സുഹൈൽ ബഷീർ.

ഈ മാസം 19 നു മലപ്പുറത്തു വെച്ചു നടന്ന ബോഡി ബിൽഡിങ്ങിൽ അന്തർദേശീയ മത്സരത്തിൽ ശരീര സൗന്ദര്യ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, മെൻസ് ഫിസിക്കൽ ചാമ്പിയൻഷിപ് തൃശ്ശൂരിൽ 21 നു നടന്ന പ്രോഗ്രാമിൽ മിസ്റ്റർ കേരള ബോഡി ബിൽഡിങ്ങിൽ മൂന്നാം സ്ഥാനത്തിനും സു ഹൈൽ അർഹനായി.

എടപ്പാളിലെ ലൈഫ് ലൈൻ ഫിറ്റ്നസ് മോഡേൺ ഹെൽത് ക്ലബ്ബിൽ ട്രൈനെർ ഫെബിന്റെ കീഴിൽ ആറു മാസമായി കഠിന പരിശ്രമത്തിലാണ് സുഹൈൽ ബഷീർ.

ഫോട്ടോ : സുഹൈൽ ബഷീറും കോച്ച് ഫെബിനും

planet fashion

Comments are closed.