
ചാവക്കാട് : ഓഫ്‌റോഡ് വൈലി “ജയൻ & നിയാസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ ഗല്ലി ഡോൺസ് അഞ്ചങ്ങാടി ജേതാക്കളായി. റോഡിസ് മണത്തലയെ ഒരു ഗോളിന് പിന്നിലാക്കിയാണ് ഗല്ലി ഡോൺസ് അഞ്ചങ്ങാടി കിരീടം നേടിയത്.

പ്രശസ്ത ഫുട്ബോൾ താരം ശരത് പ്രശാന്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മേഖലയിലെ എട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വിജയികൾക്ക് ഡോക്ടർ മുജീബ് മുഹമ്മദ് അലി സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെന്റിൽ പങ്കെടുത്തവർക്ക് ഓഫ്‌റോഡ് പ്രസിഡന്റ് അനസ് ബക്കർ നന്ദി പറഞ്ഞു.

Comments are closed.