mehandi new

മയക്കുമരുന്നുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ

fairy tale

planet fashion

ചാവക്കാട് : മയക്കുമരുന്നുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ. വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധയിലാണ് ഇവരെ പിടികൂടിയത്. മണത്തല വോൾഗ നഗറിൽ അമ്പലത്ത് വീട്ടിൽ അബൂ താഹിർ (27), ഇരട്ടപ്പുഴ കുന്നത്ത് വീട്ടിൽ കണ്ണൻ (23), അകലാട് മൂന്നയിനി വേട്ട നാട്ടിൽ ഫെർനാസ്‌ (26 ) എന്നിവരാണ് പിടിയിലായത്.

രണ്ട് കേസുകളിയായി 27.10 ഗ്രാം എം ഡി എം എയും 3.12 ഗ്രാം ഹാഷിഷ് ഓയിലും ആണ് പിടികൂടിയത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, യുവാക്കൾ, പ്രദേശത്തെ അടുത്തിടെ നടക്കാനിരിക്കുന്ന ഉത്സവങ്ങൾ എന്നിവ ലക്ഷ്യംവെച്ച് വിതരണം നടത്തുന്നതിനായി കൊണ്ടുവന്നതാണ് മാരക ലഹരി വസ്തുക്കളെന്നാണ് പോലീസിന്റെ നിഗമനം.
ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Macare 25 mar

Comments are closed.