mehandi new

പുത്തൻ അറിവുകളിലേക്കുള്ള യാത്രയാണ് വായന – ഡോ. വി കെ വിജയൻ

fairy tale

വീട്ടിലൊരു കൊച്ചു വായനപ്പുര പദ്ധതി

ചാവക്കാട് : വിജ്ഞാനത്തിലേക്കുള്ള യാത്രകളാണ് ഓരോ പുസ്തകവുമെന്നും അതിനാൽ ചെറുപ്പം മുതലേ കുട്ടികൾ വായനയിലൂടെ അറിവിന്റെ വെളിച്ചം നേടിയെടുക്കണമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ. ‘പുസ്തകപ്പുര’ പദ്ധതിയുടെ ഗുരുവായൂർ മേഖല പുസ്തക വിതരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടിലൊരു കൊച്ചു വായനപ്പുര എന്ന ലക്ഷ്യത്തോടെ തൃശൂരിലെ വായനാ ശീലമുള്ള സ്കൂൾ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പുസ്തക വിതരണം നടത്തി വരുന്ന പദ്ധതിയാണ് പുസ്തകപ്പുര.

പാലയൂരിൽ വെച്ച് നടന്ന പരിപാടിയിൽ ചൊവ്വന്നൂർ, ചാവക്കാട്, പുഴയ്ക്കൽ, മുല്ലശ്ശേരി, ബ്ലോക്കുകളിൽ  നിന്നുള്ള കുട്ടികൾ പുസ്തകം ഏറ്റുവാങ്ങി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ. വിജയൻ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. പുസ്തകപ്പുര ചെയർമാൻ ഡോ. എൻ. ആർ. ഗ്രാമപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് വാർഡ് കൗൺസിലർ അക്ബർ കോനേത്ത്, കോഓർഡിനേറ്റർ ഡോ. ബീന കെ. ആർ, അധ്യാപിക കെ. എസ്  ശ്രുതി എന്നിവർ പങ്കെടുത്തു.

planet fashion

Comments are closed.