വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം – സയ്യിദ് ഫസൽ തങ്ങൾ

ചാവക്കാട് : രാജ്യത്തെ മതസ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയേയും തകർക്കുന്നതും നാം ഉയർത്തിപ്പിടിച്ച മതസൗഹാർദ്ദത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങളെ തകർക്കുന്നതുമായ പുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ പറഞ്ഞു. ചാവക്കാട് മേഖലയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

പൊതുജന നന്മകൾക്ക് വേണ്ടി പൂർവ്വ സൂരികൾ വഖഫ് ചെയ്ത സ്വത്തുക്കൾ പിടിച്ചെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബഷീർ ഫൈസി ദേശമംഗലം പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തിനെതിരെ ചാവക്കാട് മേഖലയിൽ മുപ്പതോളം മഹല്ലുകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. മണത്തലയിൽ നിന്നും പാലയൂർ നിന്നുമായി പുറപ്പെട്ട റാലികൾ ചാവക്കാട് നഗര മധ്യത്തിൽ സന്ധിച്ച് നഗരം ചുറ്റി താലൂക്ക് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ മണത്തല മഹല്ല് പ്രസിഡണ്ടും കോർഡിനേഷൻ കമ്മിറ്റി ചെയർമാനുമായ പി കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മണത്തല ജുമാമസ്ജിദ് ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി പ്രഭാഷണം നിർവഹിച്ചു.
അങ്ങാടിത്താഴം മഹല്ല് ഖത്തീബ് കെ എം ഉമർ ഫൈസി, മഹല്ല് പ്രസിഡന്റ് അബ്ദുറഹ്മാൻ കാളിയത്, മണത്തല മുദരിസ്അബ്ദുൽ ലത്തീഫ് ഹൈതമി, ജനറൽ സെക്രട്ടറി ഷാനവാസ്, ബ്ലാങ്ങാട് ഖത്തീബ് ശിഹാബ് ബാഖവി, ഇടക്കഴിയൂർ മഹല്ല് പ്രസിഡന്റ് ആർ വി മുഹമ്മദ് കുട്ടി, സി എച്ച് റഷീദ്, ഹുസൈൻ തങ്ങൾ മമ്പുറം, ആർ വി എം ബഷീർ മൗലവി, ഷമീർ ബ്രോഡ്‌വെ എന്നിവർ വേദിയിൽ സന്നിഹിതരായി. കിറാമൻ കുന്ന് മഹല്ല് സെക്രട്ടറി എ വി മുഹമ്മദ് അൻവർ സ്വാഗതവും അങ്ങാടിത്താഴം മഹല്ല് ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു നന്ദിയും പറഞ്ഞു.
പാവറട്ടി മഹല്ല് പ്രസിഡന്റ് ഹുസൈൻ, ബ്രഹ്മകുളം മഹല്ല് പ്രസിഡന്റ് ജാഫർ, ചൂൽപ്പുറം മഹല്ല് പ്രസിഡന്റ് കാദർ മോൻ, പുതുമനശ്ശേരി മഹല്ല് പ്രസിഡന്റ് അസീസ്, എം എസ് എസ് പ്രസിഡന്റ് കബീർ, മുതുവട്ടൂർ മഹല്ല് ജ സെക്രട്ടറി ഉസ്മാൻ, തൈക്കാട് മഹല്ല് പ്രസിഡന്റ് റാഫി, പിള്ളക്കാട് മഹല്ല് പ്രസിഡന്റ് ലത്തീഫ്, പാലുവായ് മഹല് പ്രസിഡന്റ് കമറു, മറ്റു മഹല്ല് ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.

Comments are closed.