മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു ചാവക്കാട് സ്വദേശി മരിച്ചു

ചാവക്കാട് : മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു ചാവക്കാട് സ്വദേശി മരിച്ചു മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് പേരകം സ്വദേശി തെക്കേപുരക്കൽ കേശവൻ മകൻ വിനോദ് ഖന്ന (46) ആണ് മരിച്ചത്.

മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട ഇനോവ കാർ 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വിനോദ് കന്ന തൽക്ഷണം മരിച്ചു. പരിക്കേറ്റ മൂന്നു പേർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം മൂന്നാർ സന്ദശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിനായുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.

Comments are closed.