ചാവക്കാട്: വിദ്യാഭ്യാസ ഉപജില്ലാ ശാസത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസത്ര, പ്രവൃത്തിപരിചയ-ഐ.ടി മേളക്ക് ഒരുമനയൂര്‍ ഐഡിസി ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ തുടക്കമായി. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ചാക്കോ  ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 101 സ്‌ക്കൂളുകളില്‍ നിന്നായി 1500 വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ജ്യോതി ബാബുരാജ് അധ്യക്ഷയായി. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ എം.എ റോസി, ചാവക്കാട് എഇഒ അനില്‍ പി.ബി, വി സിദ്ധിഖ് ഹാജി, ജിജോ സി.ആര്‍, ഐ.എം മുഹമ്മദ്, എം.കെ സൈമ, ജോഷി പോള്‍, സി.വി വിന്‍സെന്റ്, ജസ്റ്റിന്‍ തോമസ്, ശരത്കുമാര്‍, അബ്ദുള്‍ അസീസ് എന്‍.എ എന്നിവര്‍ പ്രസംഗിച്ചു. മേളയുടെ സമാപനസമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാനവും ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കും.