mehandi new

ചാവക്കാട് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചെയ്തു – ‘മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും’ സെമിനാറിൽ വിദ്യാർത്ഥികൾ തിളങ്ങി

fairy tale

മുതുവട്ടൂർ : ചാവക്കാട് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനവും മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തിലുള്ള സെമിനാറും അധ്യാപക ശില്പശാലയും ചാവക്കാട് ബി ആർ സിയിൽ വെച്ച്  നടന്നു. കവിയും ഗാനരചയിതാവുമായ അഹമ്മദ് മൊഹിയുദ്ധീൻ നിർവഹിച്ചു. വിദ്യാരംഗം എക്സിക്യൂട്ടീവ് അംഗം ഡോ. ലത ടീച്ചർ അധ്യക്ഷത വഹിച്ചു.  വിദ്യാരംഗംചാവക്കാട് ഉപജില്ല കൺവീനർ ഡോ രേണുകാ ജ്യോതി സ്വാഗതം അർപ്പിച്ചു. മുകുന്ദനും മയ്യഴിപ്പുഴയും വിദ്യാർത്ഥികളുടെ സെമിനാറിൽ   ഋതുലക്ഷ്മി പി വി ( സെന്റ് തെരേസാസ്  ജിഎച്ച്എസ് ബ്രഹ്മകുളം ) സായൂജ്യ എം എസ് (എൽ. എഫ് ജി എച്ച് എസ് എസ് മമ്മിയൂർ) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. തുടർന്ന് നടന്ന അധ്യാപക ശില്പശാല സാഹിത്യകാരനും അധ്യാപകനുമായ  സോമൻ ചെമ്പ്രത്ത് ഉദ്ഘാടനം ചെയ്തു.

Macare 25 mar

Comments are closed.