mehandi new

സംസ്ഥാന ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് സ്വന്തമാക്കി ചാവക്കാട്ടെ പ്രതിഭകൾ

fairy tale

ചാവക്കാട് : പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ചാവക്കാടിനെ അടയാളപ്പെടുത്തി വിദ്യാർത്ഥികൾ. ഹൈസ്കൂൾ വിഭാഗം ഇന്റർനെറ്റ് ഓഫ് തിങ്ക്സിൽ ചാവക്കാട് എം ആർ ആർ എം എച് എസ് എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷെബീബും ഒമ്പതാംക്ലാസ് വിദ്യാർത്ഥി അദ്വൈതും ‘എ’ഗ്രേഡ് കരസ്ഥമാക്കി. സ്മാർട്ട് ട്രോളി എന്ന ആശയമാണ് ഷെബീബിനെ എ ഗ്രേഡിന് അർഹനാക്കിയത്.

planet fashion

ഹൈസ്കൂൾ വിഭാഗം നൂതന ആശയ സാങ്കേതിക വിദ്യ വിഭാഗത്തിൽ ബ്ലൈൻഡ് സേഫ്‌റ്റി, ഓട്ടോമാറ്റിക്ക് വിൻഡോ, ഇലക്ട്രിസിറ്റി ജനറേറ്റിംഗ്ഫ്രം റോഡ്ഹമ്പ്സ് എന്നീ ആശയങ്ങൾക്കാണ് അദ്വൈതിന് എ ഗ്രേഡ് ലഭിച്ചത്.

ചാവക്കാട് മണത്തല ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി പി ബി ശഹ്‌മ ഹയർസെക്കണ്ടറി വിഭാഗം മാതമെറ്റിക്സ് ഫെയറിൽ സിംഗിൾ പ്രോജെക്ടിൽ എ ഗ്രേഡ് നേടി.

Comments are closed.