ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോര്‍ട്ടത്തിനായി എത്തിയ മൃതദേഹം സ്വീകരിച്ചില്ല – ഡോക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് ചെയർ പേഴ്സൺ

ചാവക്കാട് : പുന്ന ക്ഷേത്രോത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മുതുവട്ടൂർ സ്വദേശി നിസാമിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ സ്വീകരിക്കാതെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കയച്ച ഡോക്ടര്‍ പി.വി സുരേഷിന്‍റെ നടപടി അപലപനീയമെന്ന് ചാവക്കാട് നഗരസഭ ചെയ്യർപേഴ്സൻ ഷീജാ പ്രശാന്ത്.

ചാവക്കാട് താലൂക്കാശുപത്രി സൂപ്രണ്ട് ഷാജ്കുമാറിന്‍റെ അനുമതിയോടെയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ട നിസാമിന്റെ ബോഡി പോസ്റ്റ് മോര്‍ട്ടത്തിനായി ചാവക്കാട് താലൂക്കാശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കളെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കി ഡോക്ടര്‍ പി.വി സുരേഷ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ സ്വീകരിക്കാതെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് ചെയതത്. ഡോ. പി.വി സുരേഷിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി യതായി ചെയപേഴ്സൻ പറഞ്ഞു. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനം ഡോക്ടർമാരുടെ ഭാഗത്തുനിന്നും ആവർത്തിക്കരുതെന്നും ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു.

Comments are closed.