mehandi new

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ശ്രീജ. പി കെ അദ്ധ്യക്ഷത വഹിച്ചു. ഡോ ജോബിൻ രാജ്, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി, ഹെഡ് നഴ്സ് ജിനി.കെ. ഒ, പ്രിയ പി ബി, നഴ്സിംഗ് ഓഫീസർ ഷിമ ദിവാകരൻ, ഡയറ്റീഷ്യൻ അമ്പിളി അപ്പുകുട്ടൻ എന്നിവർ സംസാരിച്ചു.

planet fashion

ക്യാമ്പിൽ എല്ലാ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും സേവനം ലഭ്യമായിരുന്നു. ജീവിത ശൈലീ രോഗങ്ങൾക്ക് പ്രാമുഖ്യം നൽകി ആയിരുന്നു ക്യാമ്പ്. സൗജന്യ മരുന്ന് വിതരണം, പ്രഷർ, പ്രമേഹ പരിശോധന എന്നിവയും ഉണ്ടായിരുന്നു. ജീവിത ശൈലി രോഗങ്ങൾക്ക് അനുസൃതമായ ഭക്ഷണ രീതികളുടെ പ്രദർശനവും, ആരോഗ്യ ദായകമായ ഭക്ഷണ പ്രദർശനവും ക്യാമ്പിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.

Comments are closed.