സംസ്ഥാന റവന്യു കലോത്സവം ഘോഷയാത്രയിൽ ചാവക്കാട് താലൂക്കിന് ഒന്നാം സ്ഥാനം

ചാവക്കാട് : തൃശൂരിൽ മൂന്നു ദിവസമായി നടന്നു വന്ന സംസ്ഥാനതല റവന്യൂ കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയിൽ ചാവക്കാട് താലൂക്കിന് ഒന്നാം സ്ഥാനം ലഭിച്ചു.
14 ജില്ലയിലെ കളക്ടർമാർ ഉൾപ്പെടെയുള്ള റവന്യു സർവേ ജീവനക്കാർ മാറ്റുരച്ച കലാ-കായിക മേളയിൽ പ്രസംഗ മത്സരത്തിൽ ചാവക്കാട് താലൂക്കിലെ പുന്നയൂർ വില്ലേജ് ഓഫീസറായ ഫൈസൽ പി വി യും 1500 മീറ്റർ ഓട്ടത്തിൽ ചെയിൻമാൻ സുമേഷ് വി കെ യും രണ്ടാം സ്ഥാനത്തിന് അർഹരായി.

മൂന്ന് ദിവസം നീണ്ട് നിന്ന കലോത്സവത്തിന് സമാപനം കുറിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജനിൽ നിന്നും വിജയികൾ പുരസ്കാരം ഏറ്റുവാങ്ങി.

Comments are closed.