mehandi new

അശാസ്ത്രീയ കെട്ടിട നിർമ്മാണം സമീപത്തെ വീടുകൾ അപകടാവസ്ഥയിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചേറ്റുവ റോഡില്‍ പഴയ ദര്‍ശന തിയ്യേറ്റര്‍ നിന്നിരുന്ന സ്ഥലത്തെ അശാസ്ത്രീയമായ രീതിയിലുള്ള ബഹുനില കെട്ടിട നിര്‍മ്മാണം വീടിനും തൊട്ടടുത്ത കെട്ടിടത്തിനും അപകടാവസ്ഥ സൃഷ്ടിക്കുന്നതായി കാട്ടി പ്രവാസി രംഗത്ത്. ചാവക്കാട് തൈക്കണ്ടിപ്പറമ്പില്‍ ജലീലാണ് ഇതു സംബന്ധിച്ച് ചാവക്കാട് പ്രസ് ഫോറത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയുള്ള ബഹുനില കെട്ടിട നിര്‍മ്മാണം തന്റെ വീടിനും സഹോദരന്റെ കെട്ടിടത്തിനും വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ ഒമാനിലെ ഇന്ത്യന്‍ എംബസി മേഖേന അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചാവക്കാട് നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി അടക്കമുള്ളവര്‍ ഇടപെട്ട് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചു മാത്രമേ നിര്‍മ്മാണം തുടങ്ങാന്‍ പാടുള്ളൂവെന്ന് അറിയിച്ചിരുന്നുവെങ്കിലും അതിനു വിപരീതമായി നിര്‍മ്മാണം തുടങ്ങി. ഇതോടെ വീണ്ടും പരാതി നല്‍കി. ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകായാണ്. അശാസ്ത്രീയമായ ബഹുനില കെട്ടിട നിര്‍മ്മാണത്തെ തുടര്‍ന്ന് തന്റെ വീടിന്റെയും സഹേദരന്റെ കെട്ടിടത്തിന്റെയും ചുവരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചെന്നും രാഷ്ട്രീയ സ്വാധീനവും സര്‍ക്കാര്‍ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരെ ദുരിതത്തിലാക്കുകയാണെന്നും ജലീല്‍ ആരോപിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/07/Jaleel-in-chavakkad-press-forum.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.