mehandi new

ശബരിമല സന്നിധിയിൽ കളരിപ്പയറ്റ് അവതരിപ്പിച്ച് ചാവക്കാട് വല്ലഭട്ട

fairy tale

ചാവക്കാട് : വല്ലഭട്ട കളരി സംഘം ശബരിമല സന്നിധാനത്തു കളരിപ്പയറ്റ് അവതരിപ്പിച്ചു.at 43 വർഷമായി തുടരുന്ന സാധനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം കളരിപ്പയറ്റ് അരങ്ങേറിയത്. പരേതനായ ശങ്കരനാരായണ മേനോൻ ഗുരുക്കളുടെ (ഉണ്ണിഗുരുക്കൾ ) നേതൃത്വത്തിൽ 1979മുതലാണ് ശബരിമല സന്നിധിയിൽ കളരിപ്പയറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. 

Mss conference ad poster

മകൻ കൃഷ്ണദാസ് ഗുരുക്കളുടെ നേതൃത്വത്തിൽ നടന്ന  കളരിപ്പയറ്റിൽ മെയ്പയറ്റ്, കളരിവന്ദനം, കേട്ടുകാരി, മുച്ചാൺ, കട്ടാരം, ഉടവാൾ, പുലിയങ്കം, വെട്ടുച്ചുമടു, കത്തിയും തള, മറപിടിച്ച കുന്തം, ഉറുമി പയറ്റ് എന്നിവ അവതരിപ്പിച്ചു.  രാജീവ്, ദിനേശൻ, അജിത് ശങ്കർ, പ്രസാദ്, ഗോകുൽ, ഒ ജി അജീഷ്, ജെ എസ് ആനന്ദ്, കെ പി ഗോകുൽ കൃഷ്ണ, അഭിനന്ദ്, ലിനേഷ്, ദിനേശ് കല്ലായി എന്നിവരാണ് കളരി സംഘത്തിൽ ഉണ്ടായിരുന്നത്.

planet fashion

Comments are closed.