mehandi banner desktop
Chavakkad online

പോത്തിൻ കുട്ടികളെ വിതരണം ചെയ്തു

Ft

ചാവക്കാട് : പോത്തിൻ കുട്ടികളെ വിതരണം ചെയ്തു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം പദ്ധതിയുടെ ഉദ്ഘാടനം  എൻ. കെ. അക്ബർ എം.എൽ.എ. നിർവ്വഹിച്ചു. ചാവക്കാട് ഗവ. വെറ്ററിനറി ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ. ജി ഷർമ്മിള റിപ്പോർട്ട് അവതരിപ്പിച്ചു.  തിരഞ്ഞെടുത്ത 32 ഗുണഭോക്താക്കൾക്ക് 12 മുതൽ 18 മാസം വരെ പ്രായമുള്ള ഓരോ പോത്തിൻകുട്ടികളെ  50% സബ്സിഡിയോടെ വിതരണം ചെയ്യുന്നതിന് 320000 രൂപയാണ് നഗരസഭ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്.

Jan oushadi

സ്ഥിരംസമിതി അധ്യക്ഷൻമാരായ ഷാഹിന സലീം, അബ്ദുൾ റഷീദ് പി.എസ്, മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, കെ. വി. സത്താർ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ  കെ.കെ. മുബാറക്ക് സ്വാഗതവും നഗരസഭ സെക്രട്ടറി എം. എസ്. ആകാശ് നന്ദിയും പറഞ്ഞു.

Comments are closed.