നാളെ ചൂട് കൂടും – സീതാറാം യെച്ചൂരിയും ഉമ്മൻ ചാണ്ടിയും നാളെ ചാവക്കാട്

ചാവക്കാട് : സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും, മുൻ മുഖ്യമന്ത്രി കോൺഗ്രസ്സ് നേതാവ് ഉമ്മൻചാണ്ടിയും നാളെ ചാവക്കാടെത്തും.

എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി എൻ കെ അക്ബറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് സീതാറാം യെച്ചൂരി എത്തുന്നത്.
യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിന്റെ കെ എൻ എ ഖാദറിനു വേണ്ടി ഉമ്മൻചാണ്ടി നാളെ വൈകീട്ട് മൂന്നുമണിക്ക് ചാവക്കാട് പ്രസംഗിക്കും.

Comments are closed.