mehandi new

നിയമസഭാ മാർച്ചിൽ സംഘർഷം – പ്രവർത്തകന്റെ കാല് തകർത്ത പോലീസ് കാടത്തത്തിനെതിരെ ചാവക്കാട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

fairy tale

ചാവക്കാട് : സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രനെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചും പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് പലതവണ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. കല്ലേറുമുണ്ടായി. കണ്ണീർവാതക ഷെല്ലിന്റെ ചീള് തെറിച്ചുകൊണ്ട് പ്രവർത്തകൻ നെയ്യാറ്റിൻകര ചാരോട്ടുകോണം സ്വദേശി വിഷ്ണുവിന്റെ കാലിനു ഗുരുതര പരുക്കേറ്റു.

യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാല് തകർത്ത പോലീസ് കാടത്തത്തിനെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ചാവക്കാട് സെന്ററിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷാരൂഖ് ഖാൻ, രഞ്ജിത്ത് പാലിയത്ത്, ഫത്താഹ് മന്നലാംകുന്ന്, നിയോജകമണ്ഡലം സെക്രട്ടറി ഗോകുൽ കൃഷ്ണ, സോന ജലീൽ എന്നിവർ സംസാരിച്ചു. സുഹാസ് ആലുങ്ങൽ, അൻവർ അസൈനാരകത്ത്,
ഷാഹിദ് കല്ലിങ്ങൽ, അബ്ദുൽ ഗഫാർ, അനസ് പാലയൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Royal footwear

Comments are closed.