mehandi new

ചെഗുവേരയുടെ മകൾ ഗുരുവായൂരിൽ – ഓർമ്മകൾ പങ്കുവെച്ച് കെ വി അബ്ദുൽഖാദർ

fairy tale

ചാവക്കാട് : സാമ്രാജ്യത്വ ശക്തികളെ വിറപ്പിച്ച ഗറില്ലാ പോരാളി ക്യൂബൻ വിപ്ലവ നക്ഷത്രം അർജന്റീന സ്വദേശി ചെഗുവേരയുടെ മകൾ ഗുരുവായൂർ സന്ദർശിച്ച ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് ഗുരുവായൂരിന്റെ മുൻ എം എൽ എ കെ വി അബ്ദുൽഖാദർ.

ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് ചെഗുവേരയുടെ മൂത്ത മകൾ അലീഡ ( Aleida Guevara) ഗുരുവായൂർ ആനത്താവളം സന്ദർശിച്ചത്. ക്യൂബൻ ഐക്യദാർഢ്യ സമിതി ഭാരവാഹികളോടൊപ്പമാണ് അവർ ഗുരുവായൂരിലെത്തിയത്. ആനത്താവളം സന്ദർശിക്കുകയും ആനപ്പുറത്തു കയറിയതുമെല്ലാം അലീഡയോടുത്തുള്ള ഫോട്ടോ സഹിതം കെ വി അബ്ദുൽഖാദർ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ പങ്കുവെച്ചു.

ചെഗുവേരയുടെ രണ്ടാം ഭാര്യയിലെ നാലുമക്കളിൽ മൂത്തവളാണ് അലീഡ. അമ്മ അലീഡ മാർച്ച്. അറുപത്തിരണ്ടു കാരിയായ അലീഡ ഗുവെര മാർച്ച്‌ ഇപ്പോൾ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ കുട്ടികളുടെ ആശുപത്രിയിൽ ഡോക്ടറായി സേവനം ചെയ്യുന്നു.
ഏകദേശം മുപ്പതുയെട്ടു വയസ്സുള്ളപ്പോഴാണ് അലീഡയുടെ ഗുരുവായൂർ സന്ദർശനം. ഈ മാസം ഇരുപതിനാലിനു അലീഡ തന്റെ അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് കെ വി അബ്ദുൽകാദർ ഓർമ്മകൾ പങ്കുവെച്ചത്.

Mss conference ad poster

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ

ചെഗുവേരയുടെ മകൾ അലീഡ
ഗുവേര ഗുരുവായൂർ ആനത്താവളം
സന്ദർശിച്ചപ്പോൾ…
23വർഷം മുമ്പാണെന്നാണ് ഓർമ്മ.
ക്യൂബൻ ഐക്യദാർഡ്യ സമിതി
ഭാരവാഹികളായ എം എ ബേബി, എം എം ലോറൻസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഈ ചിത്രത്തിലുള്ള സഖാവ് കെ പി
അരവിന്ദാക്ഷൻ, വേങ്ങേരി രാമൻ നമ്പൂതിരി എന്നിവർ ഇന്ന് നമ്മോടൊപ്പമില്ല..

ആനതാവളത്തിലെത്തിയ അവർ
ആനപ്പുറത്ത് കയറുകയും ചെയ്തു.
തിരിച്ച് ക്യൂബയിൽ എത്തിയ അലീഡ
മാധ്യമങ്ങൾക്ക് നൽകിയ
ഇൻ്റർവ്യൂവിൽ ഗുരുവായൂരിലെ
ആനതാവളത്തെ കുറിച്ചും
ആനപ്പുറത്തേറിയതിനെ കുറിച്ചും
പരാമർശിക്കുകയുണ്ടായി.
‘ഗ്രാന്മ ‘ ന്യൂസ് ഇത് റിപ്പോർട്ട്
ചെയ്തിരുന്നു.

planet fashion

Comments are closed.