
ചാവക്കാട് : സിപിഐഎം നേതാവും കേരള പ്രവാസി സംഘം ചാവക്കാട് ഈസ്റ്റ് മുനിസിപ്പൽ സെക്രട്ടറിയും ആയിരുന്ന അന്തരിച്ച ചീരാടത്ത് അബ്ബാസിന്റെ സ്മരണാർത്ഥം ചീരടാത്ത് അബ്ബാസ് സ്മൃതി -2023 വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു. തെക്കൻ പാലയൂർ പ്രദേശത്ത് എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മുഖ്യാഥിതിയായ ചടങ്ങ് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി പി കെ സലീം സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി പി എസ് അശോകൻ, കെ ബി നവാസ്, എൻ.റെജു, ഷാഹിന സലീം എന്നിവർ സംസാരിച്ചു. പി കെ സനൽ നന്ദി പറഞ്ഞു.

Comments are closed.