mehandi new

ചെലെ റോഡ് റെഡിയാക്കും ചെലെ റോഡ് റെഡിയാക്കുല്ല ഞമ്മളെ റോഡ് റെഡിയാക്കില്ല കൊയപ്പല്ല്യാന്നല്ല .. കൊയപ്പണ്ട്…

fairy tale

വടക്കേകാട് : പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ തെക്കെകാട് ഐ സി എ വട്ടംപാടം റോഡിന്റെ ശോചനീയാവസ്ഥയിൽ സഹിക്കെട്ട നാട്ടുകാരാണ് ഇതിൽ ഞമ്മക്കൊന്നും ഒരു കൊയപ്പോം ഇല്ലെന്നു കരുതണ്ട എന്ന് അധികൃതരെ ഉണർത്തി രംഗത്ത് വന്നിട്ടുള്ളത്.

planet fashion

വർഷങ്ങളായി റോഡ് പൊട്ടിയും പൊളിഞ്ഞും കിടക്കുന്നു. ഇടക്കെപ്പഴോ ക്വാറിപ്പൊടി വിതറിയും ടാറൊഴിച്ചും നാട്ടുകാരുടെ കണ്ണിൽ പൊടി ഇട്ടതൊഴികെ റോഡ് മെച്ചപ്പെടുത്താനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

റോട്ടിൽ വലിയ ആഴമുള്ള കുഴികൾ രൂപപെട്ടു അപകടങ്ങൾ പതിവായതിനെ തുടർന്ന് പഞ്ചായത്ത്‌ അധികൃതരോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എത്രയും പെട്ടന്നുതന്നെ പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പും ലഭിച്ചു.

റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്

നാളേറെയായി റോഡ് നന്നാക്കുന്നതും കാത്തിരുന്ന നാട്ടുകാർ റോഡിലെ വലിയ കുഴികളിൽ വാഴ വെച്ചു പ്രതിഷേധിച്ചു.

ചെലെ റോഡ് റെഡിയാക്കും ചെലെ റോഡ് റെഡിയാക്കുല്ല
ഞമ്മളെ റോഡ് റെഡിയാക്കില്ല
കൊയപ്പല്ല്യാന്നല്ല.. കൊയപ്പണ്ട്…


റോഡ് റെഡിയാക്കാൻ ഇനിയും വൈകിയാൽ കൂടുതൽ കൊയാപ്പാകും ന്ന് തന്നെയാണ് നാട്ടുകാരുടെ നിലപാട്.

Jan oushadi muthuvatur

Comments are closed.