ഡോക്ടേഴ്സ് ഡേ ആചരിച്ചു

ചാവക്കാട് : ഡോക്ടേഴ്സ് ഡേ ആചരണത്തിന്റെ ഭാഗമായി ജി എഫ് യു പി സ്കൂൾ പുത്തൻകടപ്പുറം ഹെൽത്ത് ക്ലബ് ഡോക്ടർ സുഹാന മുഹമ്മദ് (രാജ ഹോസ്പിറ്റൽ ശിശു രോഗ വിദഗ്ധ ) നെ ആദരിച്ചു.ഹെഡ്മിസ്ട്രെസ് പി കെ റംല ഉൽഘാടനം ചെയ്തു. അധ്യാപകരായ എസ് കെ പ്രിയ, എം കെ മഞ്ജു, സയന ചായൂർ, എം കെ അബ്ദുൽ സലീം, ഷീജ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.പുന്നയൂർക്കുളം : ദേശീയ ഡോക്ടർ ദിനത്തിൽ ദിനത്തിൽ ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പുന്നയൂർക്കുളം ശാന്തി ഹോസ്പിറ്റലിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ ഡോ. സുഗദോസിനെ ആദരിച്ചു. കൊച്ചു കുട്ടികൾ ഡോക്ടർമാരുടെ വേഷവും സ്റ്റെതസ്കോപ്പും ധരിച്ചാണ് ഡോക്ടർ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്വീകരിച്ചത്. കഴിഞ്ഞ 18 വർഷമായി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി സേവനമനുഷ്ഠിക്കുന്ന ഡോ. സുഗദോസ്സിനെ മെമന്റോ നൽകി ആദരിച്ചു. പ്രധാനാധ്യാപകൻ കെ.എൽ. മനോഹിത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മീന പോൾ അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി ചെയർമാൻ എം. റാണാപ്രതാപ്, എസ്.എം.സി. പ്രതിനിധി രഘുനാഥ് മാപ്പാല, അധ്യാപകരായ പി.ജെ. ജയകൃഷ്ണൻ, ഫ്രിന്റോ ഫ്രാൻസിസ്, നയന തുടങ്ങിയർ നേതൃത്വം നൽകി.എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് ന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു . ഹെഡ്മാസ്റ്റർ ജോഷി മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോക്ടർ ആർ പി അബ്ദുൽ ഹക്കീം വിശിഷ്ടാതിഥിയായി.



Comments are closed.