mehandi banner desktop
Chavakkad online

ഈർക്കിലിയിൽ വിരിഞ്ഞ വിസ്മയം; പാലയൂർ തീർത്ഥകേന്ദ്രത്തിന്റെ മാതൃക സമർപ്പിച്ചു

Ft

പാലയൂർ: ദുക്റാന തിരുനാളിനോടനുബന്ധിച്ച് പാലയൂർ ദേവാലയത്തിന് വേറിട്ടൊരു ഉപഹാരം. പാലയൂർ ഫൊറോനയിൽപ്പെട്ട കോട്ടപ്പടി ഇടവകാംഗമായ മാറോക്കി ബിജു ഈർക്കിലിയിൽ തീർത്ത പാലയൂർ തീർത്ഥകേന്ദ്രത്തിന്റെ മനോഹരമായ മാതൃകയാണ് ദേവാലയത്തിന് സമർപ്പിച്ചത്.ഏകദേശം ഒരു ലക്ഷത്തോളം ഈർക്കിലി കഷ്ണങ്ങൾ ഉപയോഗിച്ചാണ് ഈ അപൂർവ്വ കലാസൃഷ്ടി പൂർത്തിയാക്കിയത്. മൂന്നുമാസത്തെ ദീർഘമായ പരിശ്രമത്തിനൊടുവിലാണ് ഈ മാതൃക നിർമ്മാണം പൂർത്തീകരിച്ചത്. നിർമ്മാണ വേളയിൽ ബിജുവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സജീവമായി ഒപ്പം നിന്നു.ദുക്റാനാ തിരുനാളിന്റെ ഭാഗമായി സമർപ്പിച്ച ഈർക്കിലി മാതൃക ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. നിതിൻ താഴത്ത്, ഇടവക ട്രസ്റ്റിമാർ, ഗുരുവായൂർ മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ സുനിത അരവിന്ദൻ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, എന്നിവരുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു.

Jan oushadi

Comments are closed.