ചാവക്കാട് നഗരസഭയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

ചാവക്കാട്: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ് സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മാത്രംകോട്ട്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. രഞ്ജിത്ത് കുമാർ, നഗരസഭ കൗൺസിലർമാരായ ഷീജ പ്രശാന്ത്, മുഹമ്മദ് ആസിഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബീന പരീദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഗരസഭ അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ശശീന്ദ്ര എസ്. നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥരുമടക്കം നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.



Comments are closed.