mehandi banner desktop
Chavakkad online

നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ഇൻസ്പിറോ ഖുർആൻ മത്സരവേദി ഒരുക്കി

Ft

ചാവക്കാട്: ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ഇൻസ്പിറോ ഖുർആൻ മത്സര വേദി ഒരുക്കി.  ജൂലൈ നാലിന്  പാലക്കാട്, തൃശൂർ ജില്ലകൾ സംയുക്തമായി സംഘടിപ്പിക്കുന്ന റീജണൽ ഇൻസ്പിറോ ഖുർആൻ മത്സരങ്ങൾ നടക്കുന്നതും ഇവിടെയാണ്‌. അതിനു മുന്നോടിയായാണ് സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചത്.

Jan oushadi

​ജൂനിയർ വിഭാഗം മുതൽ പ്ലസ് ടു തലം വരെയുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.

​സ്കൂൾ പ്രിൻസിപ്പാൾ പി. എ. ബഷീർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മജ്‌ലിസ് റീജണൽ എക്സിക്യൂട്ടീവ് മെമ്പർ റഷീദ് പാടൂർ  ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. സ്കൂൾ മാനേജർ പി. എ. അബൂബക്കർ അധ്യക്ഷത വഹിച്ചു.  അഡ്മിനിസ്ട്രേറ്റർ ബാബു നസീർ ആശംസകൾ നേർന്നു. സ്കൂൾ ലെവൽ ഇൻസ്പിറോ കോർഡിനേറ്റർ മൻസൂർ നന്ദി രേഖപ്പെടുത്തി

Comments are closed.