mehandi new

ചെമ്പൈ സംഗീതോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം – ശുദ്ധസം​ഗീതത്തിന്റെ മാസ്മരിക അനുഭൂതിയിൽ ഇനിയുള്ള പതിനഞ്ച് രാപകലുകൾ

fairy tale

ഗുരുവായൂർ: ​ ചെമ്പൈ സംഗീതോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. തെന്നിന്ത്യയിലെ  സംഗീത കുലപതിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർത്ഥം ഏകാദശിയുടെ ഭാ​ഗമായി ഗുരുവായൂർ ദേവസ്വം സംഘടിപ്പിയ്ക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി. 15 ദിവസം നീണ്ടുനിൽക്കുന്ന അമ്പതാമത് ചെമ്പൈ സംഗീതോത്സവം  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു   ഉദ്ഘാടനം ചെയ്തു. മനോധർമ്മവും,  ധർമ്മബോധവുമുള്ള പ്രതിഭാശാലിയായ സമാനതകളില്ലാത്ത സം​ഗീത ഇതിഹാസമായിരുന്നു, ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് മന്ത്രി പറഞ്ഞു.  സംഗീതത്തെ   ഒരു കൈക്കുമ്പിളിൽ ആവാഹിച്ചെടുത്ത് ശിഷ്യർക്ക് പകർന്നു നൽകിയ പ്രതിഭാശാലിയായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനായി.  ഈ വർഷത്തെ ചെമ്പൈ പുരസ്കാരം, സംഗീത കലാനിധി പത്മശ്രീ എ. കന്യാകുമാരിക്ക് മന്ത്രി ബിന്ദു ചടങ്ങിൽ സമ്മാനിച്ചു. മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള സംസ്ഥാനസർക്കാർ അവാർഡ് നേടിയ പി എസ് വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ മന്ത്രി ആദരിച്ചു.  എൻ കെ അക്ബർ എം എൽ എ മുഖ്യതിഥിയായി.  ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ വൈക്കം വേണു ഗോപാൽ, എൻ. ഹരി, ചെമ്പൈ സുരേഷ്, ആനയടി പ്രസാദ്, ഡോ ഗുരുവായൂർ കെ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പുരസ്കാര ജേതാവ് എ  കന്യാകുമാരിയുടെ വയലിൻ കച്ചേരിയും ഉണ്ടായി.

Fish ad

Comments are closed.