ചെസ്സ് ബോർഡും, പച്ചക്കറി വിത്തും പിന്നെയാവാം – വയനാടിനായി തന്റെ കായികുടുക്ക പൊട്ടിച്ച് രണ്ടാം ക്ലാസുകാരൻ

ചാവക്കാട് : വയനാട് ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് കുരുന്ന് മനസ്സിന്റെ കരുതൽ. ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വൽ പ്രവീൺ തന്റെ കൊച്ചു കായികുടുക്ക പൊട്ടിച്ച് നാളുകളായി ശേഖരിച്ച സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചെസ്സ് ബോർഡും, പച്ചക്കറി വിത്തുകളും വാങ്ങുവാനായി സ്വരുക്കൂട്ടി വെച്ചിരുന്ന സംഖ്യയാണ് അമ്മ ദിവ്യയോടൊപ്പം സ്കൂളിലെത്തി ഹെഡ്മിസ്ട്രസ് എം സന്ധ്യക്ക് കൈമാറിയത്. ബ്ലാങ്ങാട് ഈചരൻ വീട്ടിൽ പ്രവീണിന്റെ മകനാണ് പ്രജ്വൽ.

Comments are closed.