mehandi new

ചേറ്റുവ പാലത്തിൽ വാഹനാപകടം രണ്ടു പേർ മരിച്ചു

fairy tale

ചാവക്കാട് : ചേറ്റുവ പാലത്തിൽ കണ്ടയിനർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മേലെ പട്ടാമ്പി സ്വദേശികളായ കുളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരിച്ചത്.

planet fashion

ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു അപകടം. ചാവക്കാട് ഭാഗത്ത്‌ നിന്നും വരികയായിരുന്ന കണ്ടയിനർ ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വാനിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശികളെ നാട്ടുകാർ ചേറ്റുവ ടി എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Comments are closed.