ഗ്രാമീണ പത്രപ്രവർത്തന രംഗത്ത് 58 വർഷം പിന്നിട്ട ചേറ്റുവ വി അബ്ദു (78) നിര്യാതനായി

കടപ്പുറം : ഗ്രാമീണ പത്രപ്രവര്‍ത്തകന്‍ ചേറ്റുവ വി അബ്ദു (78) നിര്യാതനായി. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് വീട്ടില്‍ വെച്ചായിരുന്നു മരണം. മുസ്‌ലിം ലീഗ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് നേതാവായിരുന്ന അബ്ദു രാവിലെ 11 മണിക്ക് ചേറ്റുവയില്‍ നടന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പിന്നീട് വീട്ടിലെത്തിയ അദ്ദേഹം ഭക്ഷണം കഴിച്ചു വിശ്രമിക്കുന്നതിനിടയില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപെടുകയും തളർന്നു കിടക്കുകയുമായിരുന്നു. വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പിന്നീട് സമീപത്തെ ഡോക്ടര്‍ വീട്ടിൽ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

58 വർഷമായി പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ : പരേതയായ ഐഷ. മക്കൾ : റഫീഖ് (ബഹറൈന്‍), ഷംസുദ്ധീന്‍ ശുക്കൂര്‍ (ബഹറൈന്‍), സുഹറ, ബീന (ഫാത്തിമ്മ). മരുമക്കൾ : റുഖിയ, നജമ, ഷറീന, ഹുസൈന്‍. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ചേറ്റുവ ജുമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.

Comments are closed.