mehandi new

ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ മതപ്രഭാഷണം തുടങ്ങി

fairy tale

ചാവക്കാട്:  ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ നാല് ചൊവ്വാഴ്ചകളിലായി നടത്തുന്ന മതപ്രഭാഷണ പരമ്പരക്ക് തുടക്കമായി. ചേറ്റുവ ഷാ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് അബ്ദുറഹിമാന്‍ കുട്ടി ഹാജി നിര്‍വ്വഹിച്ചു. ചേറ്റുവ ബുസ്താനുല്‍ ഉലും മദ്രസ്സ പ്രസിഡന്റ് വി.പി.അബ്ദുള്‍ ലത്തീഫ് ഹാജി അധ്യക്ഷനായി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ ത്വയ്യിബ് ചേറ്റുവ സ്വാഗതവും സെക്രട്ടറി വി.എ.ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വെന്മേനാട് ഷറഫുദ്ദീന്‍ മൗലവി മതപ്രഭാഷണം നടത്തി.

Macare 25 mar

Comments are closed.