mehandi banner desktop
Chavakkad online

സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് പഠനോപകരണം വിതരണം ചെയ്തു

Ft

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ. ഹസ്സൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സൈനബ ഷുക്കൂർ, ബ്ലോക്ക്‌ മെമ്പർ ലതിക തുളസിദാസ്, വാർഡ് മെമ്പർ ഷിനോദ്, പ്രധാന അധ്യാപിക ഷക്കീല ടീച്ചർ, പിടിഎ പ്രസിഡന്റ്‌ താഹിർ പെർഫെക്ട്, എം.പി.ടി.എ. പ്രസിഡന്റ്‌ ഹബീബ, ക്ലബ്ബ് പ്രതിനിധികളായ സാദിക്ക്, ഷഹീൽ, മുഹ്സിൻ, സുഹൈൽ മടപ്പൻ, റഈസ് ജലാലി തുടങ്ങിയവരും വിദ്യാർത്ഥികളും കമ്മിറ്റി ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ചു.

Jan oushadi

Comments are closed.