മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണം സംഘപരിവാർ ലാബിൽ രൂപപ്പെട്ടത് – റസാഖ് പാലേരി

ഒരുമനയൂർ : ഉപതിരഞ്ഞെടുപ്പിൽ വോട്ടു നേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുപക്ഷത്തിന്നു വേണ്ടി നടത്തി കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ആശയങ്ങൾ സംഘപരിവാർ ലാബിൽ ബി ജെ പി ക്കു വേണ്ടി രൂപപ്പെടുത്തിയവക്ക് സമാനമായവയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഇസ്‌ലാംഭീതി പരത്തിയും മുസ്ലിം സംഘടനകളെ കടന്നാക്രമിച്ചും ഇസ്ലാമിക നാഗരികതയിലെ സുവർണ്ണ കാലമായിരുന്ന ഖലീഫമാരുടെ കാലത്തെ വരെ കൈകാര്യം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നത്. ഈ പ്രസംഗങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് വംശീയത പടർത്തുന്ന സംഘപരിവാർ മീഡിയകളാണ്. ബി ജെ പി യുടെ വംശീയ ഭരണകൂടത്തിനെതിരെ ഇന്ത്യയിൽ രൂപം കൊണ്ട പ്രതിപക്ഷ മുന്നേറ്റത്തെ തകർക്കുകയാണ് ഇടതുപക്ഷം കേരളത്തിൽ നിർവഹിക്കുന്ന രാഷ്ട്രീയ ദൗത്യമെന്ന് ഗുരുവായൂർ മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് റസാഖ് പാലേരി പറഞ്ഞു. ഇടതു സർക്കാറിന്റെ ആർഎസ്എസ് ബാന്ധവവും ഭരണ പരാചയവും ചർച്ചയാകാതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ കുതന്ത്രമാണിവിടെ പ്രകടമാകുന്നത്. ഇത് തിരുച്ചറിഞ്ഞു ചെറുത്തു തോൽപിക്കാൻ പ്രബുദ്ധ കേരളം തയ്യാറാകണം. മുനമ്പം വഖഫ് ഭൂമി പ്രശ്നം രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ചയിലേക്ക് പോകാതിരിക്കാൻ സർക്കാർ ശ്രദിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഒരുമനയൂർ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന വെൽഫെയർപാർട്ടി ഗുരുവായൂർ മണ്ഡലം സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് സി ആർ ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫസൽ ഉസ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതിഅംഗം അസൂറടീച്ചർ, ജില്ലാ പ്രസിഡന്റ് എം. കെ. അസ്‌ലം, ജില്ലാസെക്രട്ടറി റഫീഖ് കാതികോട്, പി. എച് റസാക്ക്, അക്ബർപെലെമ്പാട്ട്, റക്കീബ് തറയിൽ, ഒ. കെ. റഹീം, മുംതാസ് കരീം എന്നിവർ സംസാരിച്ചു.

Comments are closed.