mehandi new

പ്രകൃതി വിരുദ്ധ പീഡനം മധ്യവയസ്കന്‍ അറസ്റ്റില്‍

fairy tale

എടക്കഴിയൂര്‍ : പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന പരാതിയില്‍ അകലാട് സ്വദേശി അറസ്റ്റില്‍. ഒറ്റയിനി കോഞ്ചാടത്ത് ഉമ്മര്‍ (42) നെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്.
അകലാട് സ്വദേശിയായ 11 വയസ്സ് പ്രായമുള്ള കുട്ടിയെ 29-9-2Ol6 വെകീട്ട്ട് 4 മണി സമയം പ്രതിയുടെ വീട്ടിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനു ശ്രമിച്ചു എന്നാണു പരാതി. സംഭവം വീട്ടില്‍ അറിയിച്ചാല്‍ കൊന്ന് കളയുമെന്ന് കുട്ടിയെ ഭീഷണി പ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ വടക്കേക്കട് പോലീസില്‍ പരാതി നൽകിയതിനെ തുടര്‍ന്നാണ്‌ അറസ്റ്റ്.
വടക്കേകാട് എസ് ഐ മോഹിത് ന്റെ നേതൃത്വത്തില്‍ പി സി ഒ മാരായ താജി, വീരജ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തൃശ്ശൂര്‍ അഡീഷണൽ ജില്ല കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയതു.

Macare health second

Comments are closed.