mehandi new

“ചിത്രരാമായണം ” ചിത്രപ്രദർശനം സെമിനാറിനു ഇന്ന് തുടക്കം

fairy tale

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ നടന്നുവരുന്ന “ചിത്രരാമായണം ” ചിത്രപ്രദർശനത്തിൽ രാമായണം കല, ജീവിതം, സംസ്കാരം എന്ന വിഷയത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിനു ഇന്ന് തുടക്കം.

planet fashion

ആഗസ്റ്റ് പതിനാല് തിങ്കളാഴ്ച രാവിലെ
രാവിലെ 9.30 ന് ചുമർചിത്ര പഠന കേന്ദ്രം
ചിത്രശാല ഹാളിൽ സെമിനാറിന് ആരംഭം കുറിക്കും. കലാനിരൂപകനും, ചരിത്രകാരനും അദ്ധ്യാപകനുമായ ഡോ. എം.ജി ശശിഭൂഷൺ ഉദ്ഘാടനം നിർവഹിക്കും.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻഅധ്യക്ഷത വഹിക്കും.
ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവഹിക്കും.

മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണചിത്രങ്ങൾ,
രാമായണത്തിലെ സൗഹൃദ ഭാവം, പ്രകൃതി വർണ്ണനകൾ രാമായണത്തിൽ, ശൂർപ്പണഖാ പ്രലാപം പാഠവും പ്രസക്തിയും, രാമകഥയുടെ പ്രാരംഭ വികാസവും വ്യാപകതയും എന്നീ വിഷയങ്ങൾ ഇന്ന് ആഗസ്റ്റ് 14 ന് വിവിധ സെഷനുകളിലായി ഡോ. എം.ജി ശശിഭൂഷൺ, ഡോ പി. എസ് വിജോയ് (പ്രിൻസിപ്പാൾ, ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ), ഡോ. ലക്ഷ്മി ശങ്കർ ( പ്രഭാഷക, സംസ്കൃത വിഭാഗം മേധാവി, ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ ), ഡോ. എം.കെ. ഹരിനാരായണൻ (ബോട്ടണി വിഭാഗം മേധാവി , ശ്രീകൃഷ്ണ കോളേജ് , ഗുരുവായൂർ), ഡോ. ജസ്റ്റിൻ പി.ജി. (അസി.പ്രൊഫസർ, സംസ്കൃത വിഭാഗം , ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ ), കൃഷ്ണകുമാർ കൊട്ടാരത്തിൽ ( തഹ്സിൽദാർ, ഗുരുവായൂർ ദേവസ്വം) എന്നിവർ അവതരിപ്പിക്കും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാർ ആഗസ്റ്റ് പതിനാറിന് സമാപിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.