Header

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു. പ്രമുഖ ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനമായ കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സ്ഥാപകൻ നജീബ് കുറ്റിപ്പുറം ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിച്ചു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് എ അബ്ദുൽ ഹസീബ് അധ്യക്ഷത വഹിച്ചു.

ഇമാം മുഹമ്മദ് സാഹിദ് ഖിറാഅത്ത് ചൊല്ലി. മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ പി. വി ഫൈസൽ സ്വാഗതം പറഞ്ഞു. മഹല്ല് ഖാളി വി. ഐ സുലൈമാൻ അസ്ഹരി ആമുഖഭാഷണം നടത്തി. മഹല്ല് സെക്രട്ടറി പി. വി ഉസ്മാൻ, കമ്മിറ്റിയംഗങ്ങളായ ആർ. വി അബ്ദുൽ റഷീദ്, കെ.ഷംസുദ്ദീൻ
എന്നിവർ സംസാരിച്ചു.
മഹല്ല് കമ്മിറ്റി അംഗങ്ങളായ എം. പി. ബഷീർ, പി. വി അബ്ദുൽ റസാഖ്, എം എച്ച്. ജലീൽ, കെ. വി മുസ്തക്കീം, സലീം, ആർ. എം. ആരിഫ്, മഹല്ല് യുഎഇ കമ്മിറ്റി അംഗങ്ങളായ അഷറഫ്, മുസ്തഫ എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

thahani steels

Comments are closed.