mehandi new

ഇനിയും വെളിച്ചം കാണാത്ത ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ കൃഷ്ണ ഭക്തി ഗാനം നൗഷാദ് ചാവക്കാടിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങുന്നു

fairy tale

planet fashion

ചാവക്കാട് : കവി, ഗാനരചയിതാവ്, കലാ നിരൂപകൻ, പത്ര പ്രവർത്തകൻ എന്നീ നിലകളീൽ പ്രശസ്തനായ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ കൃഷ്ണ ഭക്തി ഗാനം കൃഷ്ണായനം എന്ന പേരിൽ പുറത്തിറങ്ങുന്നു.
ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയും സുനിൽ കൊച്ചനും തമ്മിലുള്ള സൗഹൃദത്തിൽ നിന്നും പിറന്നതാണ് ഇനിയും വെളിച്ചം കാണാത്ത വരികൾ. ഭക്തി നിർഭരമായ വരികൾക്ക് ശ്രുതി മധുരമായ ഈണം പകർന്നിരിക്കുന്നത് സംഗീത സംവിധായകൻ നൗഷാദ് ചാവക്കാടാണ്.
പ്രശസ്ഥ പിന്നണി ഗായകൻ മധു ബാലകൃഷ്ണനാണ് ഈ ഗാനം ആലപിക്കുന്നത്.

കൊവിഡ് കാലത്താണ് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ഈ ഗാനത്തിന്റ രചന നിർവഹിക്കുന്നത്. കഴിഞ്ഞ ജൂണിലായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണത്തിനു മുൻപേ വരികൾക്ക് സംഗീതം നൽകി അദ്ദേഹത്തെ കേൾപ്പിച്ചിരുന്നു. ഈ ഗാനത്തിലെ കോറസ് പാടുന്ന നാലുവരികൾ പാട്ടിന്റെ ഈണത്തിനു ചേർന്ന രീതിയിൽ അദ്ദേഹം പിന്നീട് എഴുതി നൽകിയതാണ്.

ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്
ഗുരുവായൂർ എം.എൽ.എ. എൻ കെ
അക്ബർ എന്നിവരുടെ ആശംസകളോടെ ഗുരുവായൂർ ക്ഷേത്ര പരിസരങ്ങളിൽ ആൽബത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചു.

കെ.സി.ഉസ്‌മാൻ ചാവക്കാടിന്റെ കൺസെപ്റ്റ് ആന്റ് സ്ക്രിപ്റ്റിൽ സുമീഷ് ഗുരുവായൂരാണ് സംവിധാനം നിർവഹിക്കുന്നത്.
നിർമ്മാണം ഡോ. എ. കെ. നാസർ.
പ്രവാസികളായ മൻസൂർ ചാവക്കാടും ഫൈസൽ മുഹമ്മദുമാണ് സഹ സംവിധായകർ.
സജീവ് കളത്തിൽ, സന്തോഷ് കളത്തിൽ എന്നിവർ നിർമ്മാണത്തിൽ പങ്കുചേരുന്നു.
സിനിമ സീരിയൽ താരം ജയപ്രകാശ്,
മോഡലായ ആർദ്ര മെറിൻ, ബാലതാരം ദേവക് മനു എന്നീ അഭിനേതാക്കളെ അണിയിച്ചൊരുക്കുന്നത് സന്ധ്യ രാമ ചന്ദ്രൻ.
ഛായാഗ്രഹണം ജസ്റ്റിൻ വി എം ആന്റ്
അശ്വിൻ ബാബു.
സ്റ്റിൽസ് : നൗഷാദ് ബിറ്റ്സ് ആന്റ് ബൈറ്റ്സ്.

അടുത്ത ദിവസങ്ങളിൽ തന്നെ പുറത്തിറങ്ങുന്ന കൃഷ്ണായനം ആസ്വാദക ഹൃദയങ്ങളെ കീഴടക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പിച്ച് പറയുന്നു.

Jan oushadi muthuvatur

Comments are closed.