mehandi new

പാലയൂർ പള്ളിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി

fairy tale

പാലയൂർ :  പാലയൂർ ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. ഡിസംബർ ഒന്നാം തീയതി മുതൽ ദേവാലയ മുറ്റത്ത് കെ.എൽ.എം പാലയൂർ ഒരുക്കിയ നക്ഷത്രവും ട്രീയും ഉയർന്നതോടെ പാലയൂർ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ  ആരംഭിച്ചു. തുടർന്നുള്ള ദിനങ്ങളിൽ സാൻതോം കൊയറിന്റെ  നേതൃത്വത്തിൽ കുടുംബ കൂട്ടായ്മകൾക്കായുള്ള ജിംഗിൾ  ബെൽസ് 2023 കരോൾ ഗാന മത്സരം സംഘടിപ്പിച്ചു.  തീർത്ഥ കേന്ദ്രത്തിൽ നിന്നും ചാവക്കാട് നഗരത്തിലേക്ക് നിരവധി ക്രിസ്തുമസ്സ്‌ പാപ മാരെയും, നർത്തകരെയും അണി നിരത്തി ബോൺ നത്താലേ കരോൾ പ്രയാണവും സംഘടിപ്പിച്ചു.   പ്രയാണത്തിന് ചാവക്കാട് നഗരസഭ കൂട്ടുങ്ങൽ ചത്വരത്തിൽ സംഘടിപ്പിച്ച സമാപന ചടങ്ങിൽ തീർത്ഥകേന്ദ്രം  ആർച്ച് പ്രീസ്റ്റ് അധ്യക്ഷത വഹിച്ചു.  ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹികുകയും ചെയ്തു.   ഞായറാഴ്ച രാത്രി 9:30ന് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയുടെ അധ്യക്ഷതയിൽ സെന്റ് ഫ്രാൻസിസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ ഫാ ജോജോ ചക്കുംമ്മൂട്ടിൽ ക്രിസ്തുമസ് കേക്ക് മുറിച്ചു  ക്രിസ്തുമസ് ഈവ് ഉദ്ഘാടനം ചെയ്തു. അസി. വികാരി റവ ഫാ ആന്റോ രായപ്പൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക കൈകാരനായ കെ ജെ പോൾ, സി ഡി ലോറൻസ്, തോമസ് വാകയിൽ എന്നിവർ പ്രസംഗിച്ചു.

planet fashion

നൃത്തച്ചുവടുകൾ കൊണ്ടും, ഗാനാലാപനങ്ങൾ കൊണ്ടും ക്രിസ്തുമസ് ഈവ് കണ്ണുകൾക്കും, കാതുകൾക്കും, വ്യത്യസ്തമാർന്ന അനുഭവം ഒരുക്കി. കെ എൽ എം പാലയൂരിന്റെ നേതൃത്വത്തിൽ  തൃശ്ശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ആശിർവദിച്ച് നൽകിയ കിറ്റുകൾ നാനാ ജാതി മത ഭേദമന്യേ വിതരണം ചെയ്തു.

യൂത്ത് സി എൽ സി പാലയൂരിന്റെ നേതൃത്വത്തിൽ  നാനോ പുൽക്കൂട് മത്സരവും, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നക്ഷത്ര മത്സരവും, കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ഇടവകയിലെ ഭവനങ്ങളിൽ ക്രിസ്തുമസ്സ്‌ പുൽകൂട് മത്സരവും സംഘടിപ്പിച്ചു. വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കായി ക്രിസ്മസ് ട്രീയും, പാലയൂർ ദേവാലയത്തിൽ സംഘടിപ്പിച്ചു. മാതൃവേദിയുടെ നേതൃത്വത്തിൽ ലക്കി ചൈൽഡ്, ലക്കി മദർ നറക്കെടുപ്പും ഉണ്ടായിരുന്നു. തുടർന്ന്  പാലയൂർ ഇടവകയിലെ  യുവജനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ പുൽക്കൂടും  കാണികൾക്കായി തുറന്നു കൊടുത്തു. 

11:30ന് ക്രിസ്തുമസ് തിരുകർമ്മങ്ങൾക്ക് ആരംഭം കുറിച്ചു. തിരുകർമ്മങ്ങൾക്ക്  ആർച്ച് പ്രീസ്റ്റ് റവ. ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യകാർമികത്വം നൽകി. അസി.വി. ഫാദർ ആന്റോ രായപ്പൻ, ഫാ ജോജോ ചക്കുംമൂട്ടിൽ ടി ഒ ആർ എന്നിവർ സഹകാർമികരുമായി. തുടർന്ന് നോമ്പ് വീടൽ സ്നേഹവിരുന്നും ഉണ്ടായി. ക്രിസ്തുമസ് ആഘോഷങ്ങൾക്ക്  കൈകാരന്മാരായ സി എം ബാബു, സന്തോഷ്‌ ടി ജെ, ജോഫി ജോസഫ്, സെക്രട്ടറിമാരായ ബിനു താണിക്കൽ, ബിജു മുട്ടത്ത്, പി ആർ ഒ ജെഫിൻ ജോണി, വിവിധ ഭക്തസംഘടന ഭാരവാഹികൾ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.