പാലയൂർ പള്ളിയിൽ ക്രിസ്തുമസ് ഈവ് ആഘോഷിച്ചു

പാലയൂർ: 2025ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ പള്ളിയിൽ ക്രിസ്മസ് ഈവും വിവിധ പരിപാടികളും സംഘടിപ്പിച്ചു. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയുടെ അധ്യക്ഷതയിൽ സെന്റ് ഫ്രാൻസിസ് സ്കൂൾ മാനേജർ റവ ഫാ അഗസ്റ്റിൻ കുളപ്പുറം ക്രിസ്തുമസ് കേക്ക് മുറിച്ചു കൊണ്ടുള്ള ഉദ്ഘാടനത്തോടെ ക്രിസ്തുമസ് ഈവ് ആരംഭിച്ചു. അസി വികാരി റവ ഫാ ക്ലിന്റ് പാണെങ്ങാടൻ അനുഗ്രഹ പ്രഭാഷണം നടത്തി.

ഇടവക നടത്തു കൈകാരനായ സേവ്യർ വാകയിൽ, ജസ്റ്റിൻ ബാബു, ഷാജു ചെറുവത്തൂർ, എൽസ ജോസ്, ഷോബി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. നൃത്തച്ചുവടുകൾ കൊണ്ടും, ഗാനാലാപനങ്ങൾ കൊണ്ടും ക്രിസ്തുമസ് ഈവ് കണ്ണുകൾക്കും, കാതുകൾക്കും, വ്യത്യസ്തമാർന്ന അനുഭവം ഒരുക്കി. കെ എൽ എം പാലയൂരിന്റെ നേതൃത്വത്തിൽ നൂറ് ക്രിസ്തുമസ്സ് കിറ്റുകൾ ജാതി മത ഭേദമന്യേ വിതരണം ചെയ്തു. യൂത്ത് സി എൽ സി പാലയൂരിന്റെ നേതൃത്വത്തിൽ നാനോ പുൽക്കൂട് മത്സരവും, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നക്ഷത്ര മത്സരവും, കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ഇടവകയിലെ ഭവനങ്ങളിൽ ക്രിസ്തുമസ്സ് പുൽകൂട് മത്സരവും, ഗോൾഡ് കോയിൻ ഗിഫ്റ്റ് ട്രീയും സംഘടിപ്പിച്ചു. വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കായി ക്രിസ്മസ് ട്രീയും, പാലയൂർ ദേവാലയത്തിൽ സംഘടിപ്പിച്ചു. മാതൃവേദിയുടെ നേതൃത്വത്തിൽ ലക്കി ചൈൽഡ്, ലക്കി മദർ നറക്കെടുപ്പും ഉണ്ടായിരുന്നു. തുടർന്ന് പാലയൂർ ഇടവകയിലെ വിൻസെന്റ് ഡി പോൾ സംഘടനയുടെ നേതൃത്വത്തിൽ ഒരുക്കിയ പുൽക്കൂടും കാണികൾക്കായി തുറന്നു കൊടുത്തുകൊണ്ട് 11:30ന് ക്രിസ്തുമസ് തിരുകർമ്മങ്ങൾക്ക് ആരംഭം കുറിച്ചു. തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ. ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യകാർമികത്വം നൽകി. അസി.വി. ഫാദർ ക്ലിന്റ് പാണെങ്ങാടൻ, ഫാ അഗസ്റ്റിൻ കുളപ്പുറം ടി ഒ ആർ എന്നിവർ സഹകാർമികരുമായി.തുടർന്ന് നോമ്പ് വീടൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു.ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കൈകാരന്മാരായ ഹൈസൺ പി എ,ഫ്രാൻസി ചൊവ്വല്ലൂർ,ഫ്രാൻസിസ് ചിരിയംകണ്ടത്ത് സെക്രട്ടറിമാരായ ജോയ് ചിറമേൽ,, പിയൂസ് ചിറ്റിലപ്പിള്ളി,പി ആർ ഒ ജെഫിൻ ജോണി,കേന്ദ്ര സമിതി കൺവീനർ ഫിലിപ്പ് സി ടി,വിവിധ ഭക്തസംഘടന ഭാരവാഹികൾ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, എന്നിവർ നേതൃത്വം നൽകി.

Comments are closed.