mehandi new

നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം – നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ ലീഗൽ അതോറിറ്റി നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ ക്ലാസ് തൃശൂർ ജില്ലാ സബ്ബ് ജഡ്ജും തൃശൂർ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയുമായ മൻജിത് ടി ഉദ്ഘാടനം ചെയ്തു.

planet fashion

ഇൻസൈറ്റ് രക്ഷാധികാരി റിട്ട. ഡി വൈ എസ് പി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു. വടക്കേക്കാട് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അമൃതരംഗൻ മുഖ്യാഥിതിയായി പങ്കെടുത്തു.
ഇൻസൈറ്റ് മാനേജിങ് ട്രസ്റ്റിയും പ്രിൻസിപ്പലുമായ ഫാരിദ ഹംസ സ്വാഗതം പറഞ്ഞു. അഡ്വ: പ്രസന്ന നിയമ ബോധവത്കര ക്ലാസ്സിനു നേതൃത്വം നൽകി.

കുടുംബശ്രീ ചെയർ പേഴ്സൺ മോളി ജോയ്, ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ്, ലിഷ കൃഷ്ണകുമാർ, ഇന്ദിര സോമസുന്ദരൻ, സാംസ്കാരിക പ്രവർത്തകൻ ലത്തീഫ് മമ്മിയൂർ, കുടുംബശ്രീ അംഗങ്ങൾ, രക്ഷിതാക്കൾ, ഡി എൽ എസ് എ പ്രതിനിധികൾ, സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Macare 25 mar

Comments are closed.