സി ഐ ടി യു 16-ാം ജില്ലാ സമ്മേളനം: പതാക ദിനം ആചരിച്ചു

ചാവക്കാട്: ഒക്ടോബർ 17, 18, 19 തീയതികളിൽ തൃശൂരിൽ വെച്ച് നടക്കുന്ന സി.ഐ.ടി.യു. 16-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി, സി.ഐ.ടി.യു. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. ചാവക്കാട് സെന്ററിൽ നടന്ന ചടങ്ങ് സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു.ചാവക്കാട് ഏരിയ പ്രസിഡന്റ് കെ.എം. അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. നേതാക്കളായ കെ.കെ. മുബാറക്, പി.എസ്. അശോകൻ, കെ.സി. സുനിൽ, കെ.ആർ. ആനന്ദൻ, സി.കെ. തോമസ്, കെ.സി. പ്രേമൻ, എം.എം. സുമേഷ്, എം.എസ്. വിഷ്ണു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.




Comments are closed.