mehandi new

കോര്‍പ്പറേറ്റുകള്‍ക്കായി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പോലും മോദി സര്‍ക്കാര്‍ പൊളിച്ചെഴുതുന്നു

fairy tale

ഗുരുവായൂര്‍ : കോര്‍പ്പറേറ്റുകള്‍ക്കായി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പോലും പൊളിച്ചെഴുതുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നു സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി. നന്ദകുമാര്‍. രണ്ട് ദിവസങ്ങളിലായി നടക്കുണ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ടൌന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം തള്ളിയ സാമ്പത്തികനയമാണ് ഇന്ത്യയില്‍ തുടരുന്നത്. തൊഴില്‍ മേഖലയിലെ പുതിയ സാങ്കേതിക വിദ്യ എല്ലാ തൊഴിലാളികള്‍ക്കും പ്രാപ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. സങ്കുചിത ദേശീയതയും മത തീവ്രവാദവും വളര്‍ത്തി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എഫ്. ഡേവിസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.ഒ. ഹബീബ്, കെ.കെ. ദിവാകരന്‍, കെ. ചന്ദ്രന്‍പിള്ള, വി.എസ്. മണി, കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, എം. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. എം.എം. വര്‍ഗീസ്, എന്‍.കെ. അക്ബര്‍, ടി.ടി. ശിവദാസന്‍, കെ.പി. വിനോദ്, ആര്‍.വി. ഷെരീഫ്, ആര്‍.വി. ഇക്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിനിധി സമ്മേളനം ഇന്നും തുടരും. ഭാരവാഹികളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകീട്ട് മൂന്നിന് ടൗഹാള്‍ പരിസരത്തു നിന്നും  പ്രകടനം ആരംഭിക്കും. അഞ്ചിന് ചാവക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് മൈതാനത്ത് പ്രകടനം സമാപിക്കും. പൊതുസമ്മേളനം തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Royal footwear

Comments are closed.